എയര്‍ ഇന്ത്യക്കുള്ള ഇന്ധന വിതരണം നിര്‍ത്തിവെച്ച് എണ്ണ കമ്പനികള്‍

മുംബൈ: എയര്‍ ഇന്ത്യക്കുള്ള ഇന്ധന വിതരണം എണ്ണ കമ്പനികള്‍ നിര്‍ത്തിവെച്ചു. ആറ് വിമാനത്താവളങ്ങളിലാണ് എയര്‍ ഇന്ത്യക്കുള്ള എണ്ണ വിതരണം കമ്പനികള്‍ നിര്‍ത്തി വെച്ചത്.

കൊച്ചി, പൂനെ, പാട്ന, റാഞ്ചി, വിശാഖപട്ടണം, മൊഹാലി തുടങ്ങിയ വിമാനത്താവളങ്ങളിലാണ് എണ്ണവിതരണം നിര്‍ത്തി വെച്ചിരിക്കുന്നത്.

വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു ഇക്കാര്യം കമ്പനികള്‍ അറിയിച്ചത്. എന്നാല്‍, ഇതുമൂലം എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ മുടങ്ങില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എണ്ണ കമ്പനികള്‍ക്ക് നല്‍കാനുള്ള പണം എയര്‍ ഇന്ത്യ നല്‍കാതിരുന്നതോടെയാണ് പ്രതിസന്ധിയുണ്ടായത്.

Top