വിമനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണം; എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

highcourt

കൊച്ചി: അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളം നല്‍കുവാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിസിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

വിമനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. സാമ്പത്തിക ലേലത്തില്‍ പങ്കെടുത്ത കെഎസ്‌ഐഡിസി പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് നിയമ നടപടി. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനവുമായി ഉണ്ടാക്കിയ ധാരണ തെറ്റിച്ചെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ലേലത്തില്‍ അദാനി ഗ്രൂപ്പ് മുന്നിലെത്തിയിരുന്നു. സര്‍ക്കാരിന് കീഴിലുള്ള കെഎസ്ഐഡിസി രണ്ടാം സ്ഥാനത്താണ് ഉള്ളത്.

വിമാനത്താവളത്തിന്റെ നടത്തിപ്പുകാരെ കണ്ടെത്തുവാനുള്ള സാമ്പത്തിക ബിഡില്‍ ഏറ്റവും ഉയര്‍ന്ന തുക സമര്‍പ്പിച്ചിരിക്കുന്നത് അദാനി ഗ്രൂപ്പാണ്. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങളിലെയും ബിഡില്‍ അദാനി തന്നെയാണ് മുന്നിലെത്തിയിരിക്കുന്നത്.

തിരുവനന്തപുരം, മംഗലപുരം, അഹമ്മദാബാദ്. ജയ്പൂര്‍, ലക്നൗ എന്നിവങ്ങളിലെ ടെണ്ടറിലാണ് അദാനി ഗ്രൂപ്പ് ഒന്നാമത് എത്തിയിരിക്കുന്നത്.
ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് വിമാനത്താവള നടത്തിപ്പ് കൈമാറാനുള്ള പ്രധാന നടപടിക്രമം ആരംഭിച്ചത്.

Top