ഫോണിലൂടെ വിമാനം തകരുമെന്ന് പറഞ്ഞു; ഇരുപത്തിരണ്ടുകാരനെ കസ്റ്റഡിയിലെടുത്തു

കൊല്‍ക്കത്ത: ഫോണിലൂടെ വിമാനം തകരുമെന്ന് സംസാരിച്ച ഇരുപത്തിരണ്ടുകാരനായ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് സിഐഎസ്എഫ് കൊല്‍ക്കത്ത മുംബൈ ജെറ്റ് എയര്‍വേയ്‌സിലെ യാത്രക്കാരനായ ജെ. പൊദ്ദാര്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്.

വിമാനത്തിനകത്ത് വെച്ചായിരുന്നു ഇയാള്‍ ഇത്തരത്തില്‍ ഫോണ്‍ സംഭാഷണം നടത്തിയത്. വിമാനത്തില്‍ ഭീകരര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിമാനം തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ഇയാള്‍ ഫോണിലൂടെ പറഞ്ഞത്. തുടര്‍ന്ന് സഹയാത്രക്കാരനാണ് പൈലറ്റിനെ വിവരമറിയിച്ചത്. തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Top