ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 27 വിമാനം അപകടത്തില്‍; പൈലറ്റ് രക്ഷപ്പെട്ടു

ജോധ്പുര്‍: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 27 വിമാനം പറക്കുന്നതിനിടെ തകര്‍ന്നു വീണ് അപകടം. അപകടത്തില്‍ പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രാജസ്ഥാനിലെ ജോധ്പുരിനടുത്ത ബനാഡ് എന്ന സ്ഥലത്ത് വെച്ചാണ് വിമാനം തകര്‍ന്നു വീണത്.

സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിശീലന പറക്കലിന് വേണ്ടി ചൊവ്വാഴ്ച രാവിലെ വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ തകര്‍ന്നു വീഴുകയായിരുന്നു.സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.

Top