പൈലറ്റുമാരുടെ കുറവ്; ഇന്‍ഡിഗോ വിമാനത്തിന്റെ മുപ്പതോളം സര്‍വീസുകള്‍ റദ്ദാക്കി

indigo

മുംബൈ: പൈലറ്റുമാരുടെ കുറവിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തിന്റെ മുപ്പതോളം സര്‍വീസുകള്‍ റദ്ദാക്കി. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി.

തിങ്കളാഴ്ചയും വിമാനങ്ങളുടെ സര്‍വീസ് വെട്ടിക്കുറച്ചിരുന്നു. തുടര്‍ന്ന് 32 സര്‍വീസുകളാണ് മുടങ്ങിയത്. കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലുള്ള യാത്രക്കാരാണ് ഇതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിയത്.

പുതിയ പൈലറ്റുമാര്‍ എത്തുന്നതു വരെ ഇതേ അവസ്ഥ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top