അന്താരാഷ്ട്ര യാത്രക്കാരുടെ വിവരങ്ങൾ വിമാനകമ്പനികൾ പങ്കുവെക്കണം; കേന്ദ്രം

ഡൽഹി: വിമാനകമ്പനികൾക്ക് അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ വിവരങ്ങൾ പങ്കുവെക്കണമെന്ന് കേന്ദ്രസർക്കാറിന്റെ നിർദേശം. കോൺടാക്ട്, പേയ്മെന്റ് ഇൻഫർമേഷൻ എന്നിവയുൾപ്പടെയുള്ള വിവരങ്ങൾ നൽകണമെന്നാണ് ആവശ്യം. നിയമലംഘകർ രാജ്യം വിടാതിരിക്കാനാണ് നീക്കമെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.

കേന്ദ്ര പരോക്ഷനികുതി വകുപ്പാണ് ഇതുസംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറക്കിയത്. യാത്രക്ക് 24 മണിക്കൂർ മുമ്പാണ് ഇത്തരം വിവരങ്ങൾ കമ്പനികൾ കൈമാറേണ്ടത്.ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കുമുള്ള വിമാനങ്ങളുടെ വിവരങ്ങളാണ് ഇത്തരത്തിൽ കൈമാറേണ്ടത്.

ഇതിൽ യാത്രക്കാരന്റെ പേര്, ടിക്കറ്റെടുത്ത ദിവസം, യാത്ര പദ്ധതി, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, ട്രാവൽ എജൻസി, ബാഗ്ഗേജ് ഇൻഫർമേഷൻ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം കമ്പനികൾ നൽകണം.

Top