ഖത്തറിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍

ദോഹ: സന്ദര്‍ശക വിസകള്‍ കൂടി തുടങ്ങിയതോടെ ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയര്‍ലൈന്‍ കമ്പനികള്‍. കേരളത്തില്‍ നിന്നും ദോഹയിലേക്കുള്ള സര്‍വീസുകള്‍ക്ക് മൂന്നിരട്ടിയോളമാണ് നിരക്ക് വര്‍ധിപ്പിച്ചത്.

നേരത്തെ 12,000 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 40,000 രൂപ വരെയായി ഉയര്‍ന്നു. ദോഹ വഴി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ഉയര്‍ന്നതോടെയാണ് ടിക്കറ്റ് നിരക്കും കൂടിയത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ദോഹ വഴി യാത്രചെയ്യാന്‍ ആളുകള്‍ എത്തുന്നതും യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാണ്.

നിലവില്‍ ഓഗസ്റ്റ് 15 വരെയുള്ള ബുക്കിങ്ങുകള്‍ക്കാണ് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ നിരക്ക് കുറയാന്‍ സാധ്യതയുണ്ട്.

Top