airlines not suport engin in fly

ബഹിരാകാശത്തിന്റെ ഒരറ്റത്തേയ്ക്ക് യാത്ര ചെയ്ത് തിരികെ വരിക എന്നത് അത്യന്തം ദുഷ്‌കരവും ഒപ്പം തന്നെ മോഹിപ്പിക്കുന്നതുമായ ഒരു ആശയമാണ്. സ്ട്രാറ്റോസ്ഫിയറിലൂടെയുള്ള ചലനത്തിന് വളരെയധികം ഊര്‍ജ്ജം ആവശ്യമുണ്ട്.

എന്നാല്‍ യന്ത്രസഹായമില്ലാതെ പറക്കുന്ന ഒരു വിമാനം ഇതിനായി കണ്ടുപിടിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. കാറ്റിന്റെ മാത്രം സഹായത്തോടു കൂടി 27,430 മീറ്റര്‍ വരെ ഉയരത്തിലെത്താന്‍ ഇതിനു സാധിക്കും. ജൂണ്‍ മാസത്തില്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവും. വിജയമായിത്തീര്‍ന്നാല്‍ ചിറകുള്ള ഏറ്റവും ഉയരത്തിലെത്തുന്ന ആകാശവാഹനമായിരിക്കും ഇത്.

എയര്‍ബസ് പെര്‍ലാന്‍ II എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനം ആദ്യത്തെ എന്‍ജിനില്ലാത്ത വിമാനം കൂടിയാണ്. ജൂണില്‍ ഇതിന്റെ ആദ്യപറക്കലില്‍ തന്നെ പ്രതീക്ഷിച്ച അത്രയും ഉയരങ്ങള്‍ കീഴടക്കാന്‍ ഇതിനു കഴിയുമെന്നാണ് വിചാരിക്കുന്നതെന്ന് എയര്‍ബസ് ഗ്രൂപ്പ് ചെയര്‍മാന്‍ അലന്‍ മക്കര്‍ട്ടര്‍ പറയുന്നു. സഞ്ചാരികളെ വഹിച്ചുകൊണ്ട് സബ് ഓര്‍ബിറ്റല്‍ സ്‌പേസില്‍ പോയി തിരിച്ചുവരാന്‍ സാധിക്കുന്ന തരം ബഹിരാകാശ വാഹനത്തിന്റെ പേറ്റന്റ് തങ്ങള്‍ നേടിയതായി അദ്ദേഹം പറഞ്ഞു.

പര്‍വതപ്രദേശങ്ങളിലെ കാറ്റാണ് ഇതിന്റെ ഇന്ധനം എന്ന് പറയാം. ഉത്തരധ്രുവത്തിനും ദക്ഷിണധ്രുവത്തിനും സമീപത്തായി സ്ഥിതിചെയ്യുന്ന ഇത്തരം പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് ഉണ്ടാവാറുണ്ട്.

പറക്കുന്ന വിമാനങ്ങള്‍ക്ക് പലപ്പോഴും അപകടകാരികളായ ഇത്തരം പര്‍വതവാതങ്ങള്‍ (mountain waves) പ്രയോജനകരമായി ഉപയോഗപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്. ഇങ്ങനെയുള്ള പ്രദേശങ്ങളില്‍ കാറ്റിന്റെ സാന്ദ്രത രണ്ടു ശതമാനത്തില്‍ കുറവായതിനാല്‍ മണിക്കൂറില്‍ 643 കിലോമീറ്റര്‍ വരെ വിമാനങ്ങള്‍ക്ക് വേഗത കാണും.

Top