ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്; ഡ​ല്‍​ഹി​യി​ലെ എ​യ​ര്‍ ഇ​ന്ത്യ ആ​സ്ഥാ​നം അ​ട​ച്ചു

ന്യൂഡല്‍ഹി: ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു. ഇന്ന് മുതല്‍ രണ്ട് ദിവസത്തേക്കാണ് ഓഫീസ് അടച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച ബുദ്ധ പൂര്‍ണിമ അവധിദിവസത്തില്‍ ഈ ജീവനക്കാരന്‍ ഓഫീസില്‍ എത്തിയിരുന്നു. തിങ്കളാഴ്ചയെത്തിയ ഇയാളുടെ പരിശോധനാ ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് മാര്‍ഗനിര്‍ദേശപ്രകാരം ഓഫീസില്‍ അണുനശീകരണം നടത്തി. വ്യാഴാഴ്ച ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Top