airindia do not ready to withdraw ban of sivasena mp

ന്യൂഡല്‍ഹി: ശിവസേന എംപി രവീന്ദ്ര ഗെയ്ക്വാദിന്റെ വിമാനയാത്രാവിലക്ക് നീക്കില്ലെന്ന് എയര്‍ ഇന്ത്യ.

ക്ഷമചോദിക്കേണ്ടത് എയര്‍ ഇന്ത്യയോടാണെന്നാണ് അധികൃതര്‍ വ്യക്തമാക്കി.

വിഷയത്തെച്ചൊല്ലി കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രിമാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കേന്ദ്രമന്ത്രി അനന്ദ് ഗീഥേ, വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തില്‍ തനിക്കെതിരെ മാധ്യമ വിചാരണ നടന്നുവെന്നാണ് രവീന്ദ്ര ഗെയ്ക്വാദിന്റെ ആരോപണം.

എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദിന് വിമാനയാത്ര നിഷേധിച്ചതിനെച്ചൊല്ലിയാണ് വ്യോമയാനമന്ത്രി അശോക് ജഗപതി രാജുവും ഘനവ്യവസായമന്ത്രി അനന്ദ് ഗീഥേയും തമ്മില്‍ വാക്കേറ്റമുണ്ടായത്.

എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്നാണ് വീഴ്ച്ചയുണ്ടായതെന്നും ജനപ്രതിനിധിയായ തനിക്ക് എയര്‍ ഇന്ത്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത് അനീതിയാണെന്ന് ഗെയ്ക്വാദ് സഭയില്‍ പറഞ്ഞു.

ശിവസേന എം.പിമാര്‍ എയര്‍ ഇന്ത്യക്കെതിരെ മുദ്രാവാദ്യം വിളിച്ചു. എന്നാല്‍ യാത്രക്കാരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ കഴില്ലെന്നായിരുന്നും വിമാനകമ്പനികളുടെ നടപടിയെ ന്യായീകരിച്ച വ്യോമയാനമന്ത്രി അശോക് ഗജപതിരാജു പറഞ്ഞു. ഗെയ്ക്വാദിന്റെ ആരോപണങ്ങളെ ശിവസേന അംഗം കൂടിയായ അനന്ത് ഗീഥേ പിന്തുണച്ചു.

കേസെടുത്ത ശേഷവും വിലക്ക് തുടരുന്നത് ശരിയല്ലെന്ന് ഗീഥേ പറഞ്ഞു. ശിവസേന അംഗങ്ങള്‍ ബഹളം വെച്ചതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. ഇതിനിടെയാണ് അനന്ത് ഗീഥേ ആശോക് ഗജപതി രാജുവിനെതിരെ കൈചൂണ്ടി കയര്‍ത്തതു സംസാരിക്കുകയും കോളറില്‍ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.

Top