യുപിയില്‍ വ്യോമസേനയുടെ ജാഗ്വര്‍ വിമാനം തകര്‍ന്നു വീണു; ആളപായമില്ല

ലക്‌നൗ: വ്യോമസേന വിമാനം തകര്‍ന്ന് വീണ് അപകടം. ഉത്തര്‍പ്രദേശിലെ ഖുഷിനഗറില്‍ വ്യോമസേനയുടെ ജാഗ്വര്‍ യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു.

പതിവ് പരിശീലന പറക്കലിനിടെയാണ് വിമാനം തകര്‍ന്ന് വീണത്. എന്താണ് അപകടമുണ്ടാകാനുള്ള കാരണം എന്നത് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗുജറാത്തിലെ ജാംനഗറിലും വ്യോമസേനയുടെ ജാഗ്വര്‍ വിമാനം തകര്‍ന്നു വീണിരുന്നു.

Top