അപമര്യാദയായി പെരുമാറി; തമിഴ്‌നാട് ബിജെപി അധ്യക്ഷയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

court-order

തൂത്തുക്കുടി: വിമാനത്തില്‍ വെച്ച് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷയായ തമിളിസൈ സൗന്ദര്‍രാജിനെതിരെ കേസെടുക്കുന്നതിന് കോടതിയുടെ ഉത്തരവ്. തൂത്തുക്കുടി മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.

ചെന്നൈ-തൂത്തുക്കുടി വിമാനത്തില്‍ വെച്ച് ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ച ലോയിസ് സോഫിയ എന്ന സഹയാത്രികയോടാണ് തമിളിസൈ അപമര്യാദയായി പെരുമാറിയത്. ലോയിസിനെ തമിളിസൈ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.

സംഭവത്തെ തുടര്‍ന്ന് ലോയിസിന്റെ പിതാവാണ് കോടതിയെ സമീപിച്ചത്. സെപ്റ്റംബര്‍ മൂന്നിനായിരുന്നു തമിളിസൈയും പാര്‍ട്ടി പ്രവര്‍ത്തകരും ലോയിസിനെ അപമാനിച്ചത്. സംഭവത്തില്‍ തമിളിസൈ ലോയിസിനെതിരെ പരാതി നല്‍കിയിരുന്നു. തമിളിസൈയുടെ പരാതിയില്‍ ലോയിസിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.

Top