പുകവലിക്കണമെന്ന് നിര്‍ബന്ധം; യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്താക്കി. . .

visthara airline

ന്യൂഡല്‍ഹി: പുകവലിക്കണമെന്ന് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്താക്കി.

അമൃത്സര്‍-ഡല്‍ഹി-കൊല്‍ക്കത്ത വിസ്താര വിമാനത്തില്‍ രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് വിമാന സര്‍വീസ് മൂന്നു മണിക്കൂറോളം മുടങ്ങിയിരുന്നു.

അമൃത്സറില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോയ യാത്രക്കാരനാണ് പുകവലിക്കണമെന്ന് ആവശ്യപ്പെട്ടത്. വിമാനത്തിലിരുന്ന് ഇയാള്‍ പുകവലിച്ചതോടെ ജീവനക്കാര്‍ ഇടപെടുകയായിരുന്നു.

എന്നാല്‍, പുകവലി പ്രശ്‌നത്തിന് പുറമേ യാത്രക്കാരില്‍ ഒരു കുടുംബം ഡല്‍ഹിയില്‍ അടിയന്തരമായി ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടതും സര്‍വീസ് വൈകാനുള്ള മറ്റൊരു കാരണമായി.

Top