എന്‍ജിനില്‍ പുക ; ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി നിലത്തിറക്കി

DELTA-AIRLINE

വാഷിംങ്ടണ്‍: യുഎസില്‍ നിന്ന് ലണ്ടനിലേക്ക് പോയ വിമാനം എന്‍ജിനില്‍ പുക കണ്ടതിനെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനമാണ് അറ്റ്‌ലാന്റയിലെ വിമാനത്താവളത്തില്‍ ഇറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും, പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനം തിരിച്ചിറക്കാനായെന്നും ഡെല്‍റ്റ എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.

Top