വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റിന് പരുക്ക്

ഹൈദരാബാദ്: ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു. തെലങ്കാനയിലെ യദാദ്രി ഭുവനഗിരിയ്ക്ക് സമീപം ബുധനാഴ്ച രാവിലെയാണ് സംഭവം.

നിത്യേനയുള്ള പരിശീലനപറക്കലിന് ഹക്കീംപേട്ട് വ്യോമ താവളത്തില്‍ നിന്ന് യാത്ര തിരിച്ചതായിരുന്നു വിമാനമെന്ന് വ്യോമസേനാ വക്താവ് അനുപം ബാനര്‍ജി അറിയിച്ചു. പൈലറ്റിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top