എന്‍ജിന്‍ തകരാര്‍ ; ഇന്‍ഡിഗോ എയര്‍ലൈന്‍സ് അടിയന്തിരമായി നിലത്തിറക്കി

aircraft-landed

ന്യൂഡല്‍ഹി: എന്‍ജിന്‍ തകരാറുണ്ടായതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് മൂന്ന് എ320 നിയോ എയര്‍ക്രാഫ്റ്റ് വിമാനങ്ങള്‍ അടിയന്തിരമായി നിലത്തിറക്കി. ഡിജിസിഎയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ചുള്ള അറിയിപ്പ് നടത്തിയത്. ഈ വിമാനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി എന്‍ജിനുകളെ കുറിച്ച് യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി റെഗുലേറ്റര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ ഉടന്‍ നിലത്തിറക്കിയത്.

നിശ്ചിത സീരിയല്‍ നമ്പറുകളിലുള്ള എന്‍ജിനുകള്‍ക്കാണ് യുറോപ്യന്‍ റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കിയത്. ഇന്‍ഡിഗോയ്ക്ക് ഈ സീരിയല്‍ നമ്പറില്‍ മൂന്നു വിമാനങ്ങളാണുള്ളത്. ഇതിനെ തുടര്‍ന്ന് വിമാനങ്ങള്‍ക്കു ടേക്ക്ഓഫ് നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തകരാര്‍ മുമ്പുണ്ടായതില്‍ നിന്നും വ്യത്യസ്തമാണെന്നാണ് ഡിജിസിഎയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത്.

Top