എയര്‍സെല്‍ മാക്‌സിസ് കേസ് ; ചിദംബരത്തിന്റെയും കാര്‍ത്തിയുടെയും അറസ്റ്റ് ആഗസ്റ്റ് വരെ നീട്ടി

chidambaram

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും അറസ്റ്റ് കോടതി വിലക്കി. ആഗസ്റ്റ് 7 വരെയാണ് കോടതി അറസ്റ്റ് വിലക്കിയിട്ടുള്ളത്. സുരക്ഷ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് ചൊവ്വാഴ്ച വരെ കോടതി സംരക്ഷണം അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നീട്ടി നല്‍കിയത്. ഡല്‍ഹിയിലെ പാട്യാല കോടതിയാണ് അറസ്റ്റ് വിലക്കിയിരിക്കുന്നത്.

മുമ്പ് മെയ് 30ന് കേസ് പരിഗണിച്ച കോടതി ജൂലൈ അഞ്ചു വരെ ചിദംബരത്തിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. കേസില്‍ കഴിഞ്ഞ വര്‍ഷം മേയ് 15നാണ് സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. 2006ല്‍ പി. ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി അനധികൃത ഇടപെടല്‍ നടത്തിയെന്നതാണ് കേസ്. ഐ.എന്‍.എക്‌സ്. മീഡിയ ഡയറക്ടര്‍ ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

Top