എയര്‍സെല്‍ മാക്‌സിസ്: ചിദംബരത്തിനെതിരെ ജൂണ്‍ അഞ്ച് വരെ നടപടിയെടുക്കരുതെന്ന് കോടതി

chithambaram

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിനെതിരെ അടുത്ത വാദം കേള്‍ക്കുന്നതുവരെ (ജൂണ്‍ അഞ്ച്) നടപടി ഒന്നും എടുക്കരുതെന്ന് ഡല്‍ഹി കോടതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് ചിദംബരത്തിനായി കോടതിയില്‍ ഹാജരായത്. കഴിഞ്ഞ ഡിസംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് കാര്‍ത്തിയുടെ അടുത്ത സുഹൃത്തുക്കളുടെ ചെന്നൈയിലും കൊല്‍ക്കത്തയിലുമുള്ള വസ്തുക്കള്‍ റെയ്ഡ് ചെയ്തിരുന്നു. സെപ്റ്റംബറില്‍ 1.16 കോടിയുടെ സ്വത്തുവകകള്‍ കാര്‍ത്തിയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു.

2006ല്‍ പി. ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി അനധികൃത ഇടപെടല്‍ നടത്തിയെന്നതാണ് കേസ്. ഇതിലാണ് സി.ബി.ഐ. അന്വേഷണം നടത്തിയത്. മൂന്നുകോടി രൂപ കാര്‍ത്തി കോഴ വാങ്ങിയെന്നാണ് ആരോപണം. കേസില്‍ പ്രതിചേര്‍ത്ത മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്‍ അടക്കമുള്ളവരെ കഴിഞ്ഞ ഫെബ്രുവരിയില്‍ സി.ബി.ഐ.പ്രത്യേക കോടതി വിട്ടയച്ചിരുന്നു.

Top