എയര്‍സെല്‍-മാക്സിസ് കേസന്വേഷണം മെയ് 4നകം പൂര്‍ത്തിയാക്കണമെന്ന് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്സിസ് കേസിലെ അന്വേഷണം മെയ് 4നകം പൂര്‍ത്തിയാക്കണമെന്ന് ഡല്‍ഹി കോടതി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) നിര്‍ദേശം നല്‍കി.

കേസുമായി ബന്ധപ്പെട്ട് നാല് രാജ്യങ്ങളിലേക്ക് ലെറ്റേഴ്സ് റോഗേറ്ററി (എല്‍ആര്‍) അയച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അവരുടെ പ്രതികരണം കാത്തിരിക്കുകയാണെന്ന് ഇഡി പ്രത്യേക ജഡ്ജി അജയ് കുമാര്‍ കുഹാറിനോട് പറഞ്ഞു. 2006 ല്‍ പി ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കിയെന്നാണ് കേസ്.

Top