എ​ൻ​ജി​ൻ ത​ക​രാ​ർ; ജപ്പാനിൽ എ​യ​ർ ഏ​ഷ്യ വിമാനം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

AirAsia India

ടോ​ക്കി​യോ: എ​ൻ​ജി​ൻ ത​ക​രാ​ർ കാരണം എ​യ​ർ ഏ​ഷ്യ വിമാനം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ക്വാ​ലാ​ലം​പൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന എ​യ​ർ ഏ​ഷ്യ വി​മാ​നം ജ​പ്പാ​നി​ലെ ന​ഹാ വി​മാ​ന​ത്താ​വ​ള​ത്തി​ലാണ് ഇറക്കിയത്. വി​മാ​ന​ത്തി​ലെ 379 യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ടോ​ക്കി​യോ​യി​ലെ ഹ​നെ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​നാ​ണ് എ​ൻ​ജി​ൻ ത​ക​രാ​റു​ണ്ടാ​യ​ത്. വ​ല​ത് ഭാ​ഗ​ത്തെ എ​ൻ​ജി​ന് ത​ക​രാ​ർ ഉ​ണ്ടാ​യ​തോ​ടെ വി​മാ​നം നി​ല​ത്തി​റ​ക്കാ​ൻ പൈ​ല​റ്റ് അ​നു​മ​തി നേ​ടു​ക​യാ​യി​രു​ന്നു.

Top