ആഭ്യന്തര റൂട്ടുകളിൽ 99 രൂപയുടെ പുതിയ ടിക്കറ്റ് നിരക്ക് അവതരിപ്പിച്ച് എയര്‍ ഏഷ്യ

AirAsia India

ന്യൂഡല്‍ഹി : പുതിയ ടിക്കറ്റ് നിരക്ക് അവതരിപ്പിച്ച് എയര്‍ ഏഷ്യ. 99 രൂപയുടെ കുറഞ്ഞ നിരക്കിലുള്ള ഓഫറാണ് കമ്പനി നൽകുന്നത്. ആഭ്യന്തര റൂട്ടുകളിലാണ്​ എയര്‍ ഏഷ്യ ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്​. ബെംഗളൂരു , ഹൈദരാബാദ്​, കൊച്ചി, കൊല്‍ക്കത്ത, ന്യൂഡല്‍ഹി എന്നിവടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കാണ്​ പ്രത്യേക കിഴിവ്​.

പുതിയ ഓഫർ പ്രകാരം തിങ്കളാഴ്​ച മുതല്‍ ടിക്കറ്റുകള്‍ ബുക്ക്​ ചെയ്യാം. ജനുവരി 21 ആണ്​ ടിക്കറ്റുകള്‍ ബുക്ക്​ ചെയ്യാനുള്ള അവസാന തീയതി. ജനുവരി 15 മുതല്‍ ജൂലൈ 31 വരെയാണ്​ യാത്രപരിധി. എയര്‍ ഏഷ്യയുടെ വെബ്​സൈറ്റ്​ വഴിയും ആപ്​ വഴിയും ബുക്ക്​ ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ്​ ഒാഫര്‍ ലഭ്യമാവുക.

കൂടാതെ എയര്‍ ഏഷ്യ അക്ക്​ലാന്‍ഡ്​, ബാലി, ബാങ്ക്​കോക്ക്​, കോലാലംപൂര്‍, മെല്‍ബണ്‍, സിംഗപ്പുര്‍ തുടങ്ങിയ വിദേശ നഗരങ്ങളിലേയ്ക്കും റഞ്ഞ ചെലവില്‍ ടിക്കറ്റുകള്‍ നല്‍കുന്നുണ്ട്​.

Top