പുതിയ സര്‍വീസുകള്‍ ആരംഭിച്ച് എയര്‍ ഏഷ്യ; ദില്ലി-കൊച്ചി

കൊച്ചി: പുതിയ സര്‍വീസുകള്‍ ആരംഭിച്ച് എയര്‍ ഏഷ്യ. ദില്ലി, കൊച്ചി, അഹമ്മദാബാദ് റൂട്ടുകളിലാണ് പുതിയ സര്‍വ്വീസാരംഭിച്ചത്. അതോടൊപ്പം തന്നെ ഈ റൂട്ടിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ദില്ലി-കൊച്ചി റൂട്ടിലെ എല്ലാ ഫ്ളൈറ്റുകള്‍ക്കും 3,915 രൂപയും ദില്ലി- അഹമ്മദാബാദ് റൂട്ടില്‍ 2,015 രൂപയുമാണ് നിരക്ക്. ഡിസംബര്‍ 20ന് ഈ പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വളര്‍ന്നു കൊണ്ടിരിക്കുന്ന നെറ്റ് വർക്ക് പുതിയ രണ്ടു റൂട്ടുകള്‍ കൂടി ചേര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ പുതിയ സര്‍വീസുകളിലൂടെ അതിഥികള്‍ക്ക് മിതമായ നിരക്കില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുകയാണ് ലക്ഷ്യമെന്നും എയര്‍ ഏഷ്യ ഇന്ത്യ സിഒഒ സഞ്ജയ് കുമാര്‍ പറഞ്ഞു.

Top