അന്ത്രാഷ്ട്ര വിമാന സര്‍വീസ് ലൈസന്‍സിനായി ചട്ടം ലംഘിച്ചു: എയര്‍ എഷ്യ സി.ഇ.ഒയ്‌ക്കെതിരെ കേസ്

ന്യൂഡല്‍ഹി: അന്തരാഷ്ട്ര വിമാന സര്‍വീസ് നടത്തുന്നതിന് ലൈസന്‍സ് ലഭിക്കുന്നതിനായി ബംഗളൂരു ആസ്ഥാനമായ ഇന്തോ മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യ ചട്ടങ്ങള്‍ ലംഘിച്ചു. ഇതേ തുടര്‍ന്ന് എയര്‍ ഏഷ്യ സി.ഇ.ഒ ടോണി ഫെര്‍ണാണ്ടസിനെതിരെ സി.ബി.ഐ കേസെടുത്തു. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന സര്‍വീസാണ് എയര്‍ ഏഷ്യ.

അന്താരാഷ്ട്ര വിമാന സര്‍വീസിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനായി വ്യോമയാന മേഖലയില്‍ 5/20 ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് വ്യവസ്ഥ. ചട്ടങ്ങള്‍ പ്രകാരം അഞ്ച് വര്‍ഷത്തെ ആഭ്യന്തര സര്‍വീസും 20 വിമാനങ്ങളും ഉണ്ടായിരിക്കണം. എന്നാല്‍ എയര്‍ ഏഷ്യയുടെ ഡയറക്ടമാര്‍ ഇതും വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെ ചട്ടങ്ങളും ലംഘിക്കുകയായിരുന്നെന്ന് സി.ബി.ഐ വ്യക്തമാക്കി. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും മറ്റും സ്വാധീനിച്ചാണ് എയര്‍ ഏഷ്യ ചട്ടങ്ങള്‍ ലംഘിച്ചതെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി എയര്‍ ഏഷ്യയുടെ ഡല്‍ഹി, മുംബയ്, ബംഗളൂരു എന്നിവിടങ്ങളില്‍ പരിശോധന നടത്തി.

Top