സിറിയയില്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയയില്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. സിറിയയിലെ ദെയര്‍ എസോറിലുള്ള അല്‍ ഷഫാ നഗരമധ്യത്തിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ദെയര്‍ എസോര്‍ പ്രവിശ്യയിലെ തന്നെ ഹജിന്‍ പ്രദേശത്തും നേരത്തെ വ്യോമാക്രമണം നടന്നിരുന്നു. 15 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവിടെ കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top