ഇന്ത്യക്കെതിരെ തിരിഞ്ഞാല്‍ താലിബാനെ ഭസ്മമാക്കും, വ്യോമാക്രമണത്തിന് തയാറാണെന്ന് യോഗി

ലക്‌നൗ: അഫ്ഗാന്‍ ഭരണം പിടിച്ചടക്കിയ താലിബാന്‍ ഇന്ത്യക്കെതിരെ തിരിഞ്ഞാല്‍ വ്യോമാക്രമണത്തിന് തയാറാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തീവ്രവാദ സംഘങ്ങളെക്കൊണ്ട് നിരവധി പ്രശ്‌നങ്ങളാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമാജിക് പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം വളരെ ശക്തമായിരിക്കുന്നു. ഇന്ത്യക്കെതിരെ കണ്ണുയര്‍ത്താന്‍ പോലും ഒരു രാജ്യവും ധൈര്യപ്പെടില്ല. കുടുംബങ്ങളുടെ വികസനം മാത്രമാണ് ചിലരുടെ ലക്ഷ്യം. പിതാവ് മന്ത്രി, ഒരു മകന്‍ എംപി, മറ്റൊരു മകന്‍ എംഎല്‍എ എന്നിങ്ങനെയാണ് രീതി. ഇത്തരക്കാരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണം.

സമാജ്വാദി പാര്‍ട്ടിയോ ബഹുജന്‍ സമാജ് പാര്‍ട്ടിയോ കോണ്‍ഗ്രസോ വികസനത്തിനുവേണ്ടി ഒന്നും ചെയ്തില്ലെന്നും യോഗി ആരോപിച്ചു. രാമഭക്തരെ കൊന്നവര്‍ ജനങ്ങളോട് മാപ്പ് പറയാന്‍ തയാറാണോ എന്നും അദ്ദേഹം ചോദിച്ചു.

Top