എയര്‍ ഷോയുമായി സൗദി അറേബ്യ; മാര്‍ച്ച് 12 മുതല്‍ ആരംഭിക്കുന്നു

റിയാദ്: വമ്പന്‍ എയര്‍ ഷോയുമായി സൗദി അറേബ്യ ലോകത്തിന്റെ നെറുകയിലേക്ക്. റിയാദില്‍ 2019 മാര്‍ച്ചിലാണ് എയര്‍ ഷോ നടക്കുന്നത്. വ്യോമയാന രംഗത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ളവരാണ് എയര്‍ഷോയില്‍ പങ്കെടുക്കുന്നത്. 100,000 സ്‌ക്വയര്‍ മീറ്ററിലാണ് റിയാദില്‍ പ്രദര്‍ശനം നടക്കുന്നത്. റിയാദിലെ തുമാമഹ് എയര്‍പോര്‍ട്ടിലാണ് പരിപാടി നടക്കുന്നത്.

സൗദി അറേബ്യയില്‍ ആദ്യമായാണ് എയര്‍ ഷോ നടക്കുന്നത്. 2019 മാര്‍ച്ച് 12, 13, 14 തീയതികളിലാണ് ഷോ നടക്കുന്നത്. അഡോണ്‍ ഇവന്റ്‌സിനാണ് എയര്‍ഷോകളുടെ നിയന്ത്രമുള്ളത്. മൂന്ന് എക്‌സിബിഷന്‍ ഹാളുകളിലായി 700 ലധികം ബൂത്തുകളും പവലിയനുകളും ഉണ്ടാകും. അബുദാബി എയര്‍ എക്‌സ്‌പോ, ആഫ്രിക്കന്‍ എയര്‍ ഷോ, ഫ്രാന്‍സ് എയര്‍ എക്‌സ്‌പോ തുടങ്ങിയവയ്ക്ക് സമാനമായി തന്നെയാണ് സൗദി എയര്‍ഷോയുടെയും പ്രവര്‍ത്തന രീതി. സൗദി അറേബ്യയില്‍ വ്യോമയാന മേഖലയും മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. വ്യോമയാന എയര്‍ഷോകളിലൂടെ അതിന്റെ സാധ്യതകള്‍ പ്രയോനപ്പെടുത്തുകയാണ് സൗദി.

Top