സെര്‍വ്വര്‍ തകരാര്‍; നിര്‍ത്തി വെച്ച സര്‍വ്വീസുകള്‍ പുനരാരംഭിച്ചെന്ന് എയര്‍ ഇന്ത്യ

Air india

ന്യൂഡല്‍ഹി: സെര്‍വ്വര്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ സര്‍വ്വീസുകള്‍ മുടങ്ങിയെങ്കിലും പ്രശ്‌നം പരിഹരിച്ചെന്ന് കമ്പനി അറിയിച്ചു.

സെര്‍വ്വര്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യുടെ 119 വിമാന സര്‍വീസുകളായിരുന്നു റദ്ദാക്കിയത്. രാജ്യവ്യാപകമായി എയര്‍ ഇന്ത്യയുടെ എല്ലാ സര്‍വ്വീസുകളെയും പ്രശ്‌നം ബാധിച്ചിരുന്നു.

നെടുമ്പാശേരിയില്‍ രാവിലെ ഏഴര മുതല്‍ എയര്‍ ഇന്ത്യ ഫ്‌ളൈറ്റുകള്‍ വരികയോ പോവുകയോ ചെയ്തിട്ടില്ല. രാജ്യത്ത് ഉടനീളം വിമാനത്താവളങ്ങളില്‍ കുടുങ്ങി കിടക്കുന്നത് ആയിരക്കണക്കിന് യാത്രക്കാരാണ്.

Top