Air raids kill 18 militants in Egypt’s Sinai

കയ്‌റോ: വടക്കന്‍ സീനായ് പ്രവിശ്യയില്‍ ഈജിപ്ഷ്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 18 ഭീകരര്‍ കൊല്ലപ്പെട്ടു.

എല്‍ ആരിഷ്, റാഫ, ഷെയ്ഖ് സുവൈദ് തുടങ്ങിയ നഗരങ്ങളില്‍ നടത്തിയ വ്യോമാക്രണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് തമര്‍ അല്‍ റാഫേ അറിയിച്ചു.

ഇസ്രയേലിന്റെയും ഗാസാ മുനമ്പിന്റെയും അതിര്‍ത്തിയായ സീനായ് മുനമ്പ് മേഖലയിലാണ് ഭൂരിഭാഗം ആക്രമണങ്ങളും നടക്കുന്നത്. സീനായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരര്‍ ഐഎസില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ആക്രമണം നടത്തുന്നത്.

Top