ക​ന​ത്ത മ​ഞ്ഞും കൊ​ടും ത​ണു​പ്പും ; മരവിച്ച് രാജ്യ തലസ്ഥാനം , വി​മാ​ന സ​ർ​വ്വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു

Air quality

ന്യൂ​ഡ​ൽ​ഹി : ക​ന​ത്ത മ​ഞ്ഞും കൊ​ടും ത​ണു​പ്പും കാരണം രാജ്യ തലസ്ഥാനം ദുരിതത്തിൽ. വ്യക്തമായ കാഴ്ച ലഭിക്കാത്തതിനാൽ ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തിലെ വി​മാ​ന സ​ർ​വ്വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ വി​മാ​ന സ​ർ​വ്വീസു​കൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തേ​വ​രെ സ​ർ​വ്വീ​സു​ക​ൾ ആരം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. 6.4 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ താപനില.

ഡൽഹിയിലെ ട്രെ​യി​ൻ സ​ർ​വ്വീസു​ക​ളെ​യും ക​ന​ത്ത മ​ഞ്ഞ് ബാ​ധി​ച്ചു. 15 സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യാ​ണു ലഭിക്കുന്ന വിവരം. 57 സ​ർ​വീ​സു​ക​ൾ വൈ​കു​ക​യും 18 സ​ർ​വീ​സു​ക​ൾ പു​ന​ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തു. യ​മു​ന എ​ക്സ്പ്ര​സ് വേ​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

Top