air pollution killed 81000 delhi mumbai

ന്യൂഡല്‍ഹി: മുംബൈയിലും ഡല്‍ഹിയിലും വായു മലിനീകരണം മൂലം എകദേശം 81,000 പേര്‍ മരിച്ചുവെന്ന് പഠനം . മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

ആളുകളില്‍ പല രോഗങ്ങളും പടരുന്നതിനും വായു മലിനീകരണം ഇടയാക്കിയിരുന്നുവെന്നും ഇതുമൂലമാണ് മരണ സംഖ്യ വര്‍ധിക്കാന്‍ കാരണമായതെന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

വായു മലിനീകരണം മൂലം സാമ്പത്തിക രംഗത്ത് 70,000 കോടിയുടെ നഷ്ടമുണ്ടായതായും പഠനം പറയുന്നുണ്ട്. ഇന്ത്യയുടെ ആകെ അഭ്യന്തര ഉല്‍പാദനത്തിന്റെ 0.72 ശതമാനം വരും. മലിനീകരണം മൂലം ആളുകള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ഇത് ഉല്‍പാദനത്തെ ബാധിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സാമ്പത്തിക രംഗത്ത് ഇത്രയും നഷ്ടം കണക്കാക്കുന്നത്.

ഡല്‍ഹിയില്‍ വായു മലിനീകരണം മൂലമുള്ള മരണം 1995ല്‍ മുതല്‍ 2015 വരെയുള്ള കാലയളവില്‍ 19,716ല്‍ നിന്ന് 48,651 ആയി വര്‍ധിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ മുംബൈയിലും വായു മലിനീകരണം മൂലമുള്ള മരണങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

മരണങ്ങളുടെ എണം 19,291ല്‍ നിന്ന് 32,014 ആയാണ് വര്‍ധിച്ചത്. ഐ.ഐ.ടിയിലെ ജ്യോതി മാജിയുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.

Top