ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; ദീപാവലി കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം. മലിനീകരണ തോത് വരും ദിവസങ്ങളില്‍ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപാവലി കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ച്ചയായ നാലാം ദിവസവും ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങള്‍ പുകമഞ്ഞാല്‍ മൂടി.

വായു മലിനീകരണം കുട്ടികളിലും പ്രായമായവരിലും ശ്വാസകോശ, നേത്രസംബന്ധമായ രോഗങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അതേസമയം, വായു ഗുണനിലവാരം മെച്ചപ്പെട്ട നിലയിലേക്ക് എത്തുവാന്‍ സമയമെടുക്കും എന്ന് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചു. ഗാസിയാബാദ്,നോയിഡ,ഫരീദബാദ്,ഗുരുഗ്രാം, റവാഡി എന്നീ മേഖലകള്‍ അപകട അവസ്ഥയില്‍ തുടരുകയാണ്.

Top