ഡല്‍ഹിയെ വിടാതെ അന്തരീക്ഷ മലിനീകരണം ; ശുദ്ധവായുവിന്റെ അളവ് വീണ്ടും കുറഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹിയെ വിടാതെ അന്തരീക്ഷ മലിനീകരണം അപകടകരമായ തോതില്‍ തന്നെ തുടരുന്നു.

മിക്കയിടങ്ങളിലും അന്തരീക്ഷ മലിനീകരണ തോത് അനുവദനീയമായതിലും പത്തും പതിനഞ്ചും ഇരട്ടിയായി തുടരുകയാണ്.

മാത്രമല്ല, ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഡല്‍ഹിയില്‍ ശുദ്ധവായുവിന്റെ അളവ് വീണ്ടും കുറഞ്ഞു.

ഇതിനെ തുടര്‍ന്ന് വാഹന നിയന്ത്രണം ലക്ഷ്യമിട്ടുള്ള ഒറ്റ ഇരട്ട വാഹനപദ്ധതി നടപ്പാക്കുന്നതില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ വീണ്ടും ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കും.

ഇരുചക്ര വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ അത് ബസ്സുകളിലും മറ്റും തിരക്ക് വര്‍ദ്ധിപ്പിക്കുമെന്നും അത് പൊതുഗതാഗത സംവിധാനത്തെ തന്നെ താറുമാറാക്കുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

അതിനിടെ മലിനീകരണത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌ക്കൂളുകള്‍ ഇന്ന് തുറന്നു.

എന്നാല്‍ അന്തരീക്ഷ മലിനീകരണം തീവണ്ടി, വിമാനസര്‍വ്വീസുകളേയും കാര്യമായി ബാധിക്കുന്നുണ്ട്.

Top