ശ്വാസംമുട്ടി ഡല്‍ഹി; മലിനീകരണ തോത് അപകടകരമായ നിലയില്‍

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായു മലിനീകരണം അപകടകരമായ നിലയില്‍. മലിനീകരണ തോത് മണിക്കൂറുകള്‍ കൊണ്ട് ഉയര്‍ന്ന്, ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയായ 600ന് മുകളിലെത്തി.

പലയിടത്തും സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് അര്‍ധ രാത്രിവരെ പടക്കം പൊട്ടിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300ന് മുകളിലായിരുന്നു.

ഡല്‍ഹിക്ക് അടുത്തുള്ള നഗരങ്ങളിലും ഗുണനിലവാര സൂചിക വലിയ തോതില്‍ ഉയര്‍ന്നു.

 

Top