180 യാത്രക്കാരുമായി വന്ന വിമാനം ലാന്‍ഡ് ചെയ്തത് പുല്ലില്‍; പൈലറ്റുമാരെ സസ്‌പെന്റ് ചെയ്തു

180 യാത്രക്കാരുമായി വന്ന വിമാനം ലാന്‍ഡ് ചെയ്തത് പുല്ലില്‍. നാഗ്പൂരില്‍ നിന്നും 180 യാത്രക്കാരുമായി വിമാനം ബെംഗളൂരുവില്‍ ലാന്‍ഡ് ചെയ്തത് റണ്‍വേയ്ക്ക് സമീപമുള്ള പുല്ലില്‍. മുന്നില്‍ ഉള്ള അപകടം മനസ്സിലാക്കിയ പൈലറ്റ് വിമാനം ടേക്ക് ഓഫ് ചെയ്തത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.

കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ലാന്‍ഡിങ്ങിനിടെ പൈലറ്റിന് റണ്‍വേയുടെ കാഴ്ച വ്യക്തമാകാത്തതാണ് അപകടകാരണം എന്നാണ് സൂചന. അതോടൊപ്പം ലാന്‍ഡ് ചെയ്ത വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അറിയിച്ചു. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിക്കുകയും പൈലറ്റുമാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

Top