AIR INDIA

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ പുത്തന്‍ പരിഷ്‌കാരങ്ങളുമായി എയര്‍ ഇന്ത്യ.

ആഭ്യന്തരസര്‍വീസുകളിലെ ഇക്കോണമി ക്ലാസുകളില്‍ ഇനി സസ്യാഹാരം മാത്രം നല്‍കാനാണ് എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം. ഒരു മണിക്കൂറിനും ഒന്നര മണിക്കൂറിനും ഇടയില്‍ സര്‍വീസ് പൂര്‍ത്തിയാക്കുന്ന വിമാനങ്ങളിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ജനുവരി ഒന്ന് മുതല്‍ തീരുമാനം നിലവില്‍വരും.

ഇത് സംബന്ധിച്ച് എയര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ ക്യാപ്റ്റന്‍ ഡിഎക്‌സ് പെയ്‌സ് സര്‍ക്കുലര്‍ നല്‍കി. ബുധനാഴ്ചയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഉച്ചഭക്ഷണത്തിന്റെയും വൈകുന്നേരത്തെ ഭക്ഷണത്തിന്റെയും സമയത്തുള്ള സര്‍വീസുകളില്‍ ചായയും കാപ്പിയും ഒഴിവാക്കും.

Top