ദക്ഷിണേന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ

മുംബൈ : അമേരിക്കയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ജനുവരിമുതലാണ് സർവീസുകൾ ആരംഭിക്കുക. സൗത്ത് ഇന്ത്യയിൽ നിന്നുമാണ് സർവീസുകൾ ഉണ്ടാകുക. ബെംഗളൂരുവിനും സാൻ ഫ്രാൻസിസ്കോയ്ക്കും ഹൈദരാബാദിനും ചിക്കാഗോയ്ക്കുമിടയിൽ യഥാക്രമം ജനുവരി 9 നും 13 നും നോൺ സ്റ്റോപ്പ് വിമാന സർവീസുകൾ ആരംഭിക്കും.

ദക്ഷിണേന്ത്യയിലെ പ്രധാന ന​ഗരങ്ങളായ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സാൻ ഫ്രാൻസിസ്കോയിലേക്കും ചിക്കാഗോയിലേക്കും യാത്ര ചെയ്യുന്നതിന് ഇത് ​ഗുണകരമാകുമെന്നും ന​ഗരങ്ങൾക്കിടയിൽ എളുപ്പത്തിലു‌ളള കണക്ഷനുകൾ സാധ്യമാക്കുമെന്നും വിമാനക്കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

Top