999 രൂപയ്ക്ക് വിമാന ടിക്കറ്റുമായി എയര്‍ ഏഷ്യ; പ്രമോഷണല്‍ ഓഫര്‍ അവതരിപ്പിച്ചു

മുംബൈ: എയര്‍ ഏഷ്യ പുതിയ പ്രമോഷണല്‍ ഓഫറുകൾ അവതരിപ്പിച്ചു.

വണ്‍ വേ ടിക്കറ്റുകള്‍ക്ക് 999 രൂപ മുതലുള്ള നിരക്കുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

7 days of mad എന്ന് പേരിട്ടിരിക്കുന്ന ഓഫര്‍ അനുസരിച്ച് ഓഗസ്റ്റ് 21 മുതല്‍ 27 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

2018 ഫെബ്രുവരി 26നും 2018 ഓഗസ്റ്റ് 26നും ഇടയ്ക്കുള്ള സമയത്തെ ടിക്കറ്റുകളാണ് ഇത്തരത്തില്‍ ബുക്ക് ചെയ്യാന്‍ കഴിയുന്നത്.

എയര്‍ ഏഷ്യയുടെ വെബ്‌സൈറ്റ് വഴി നേരിട്ടോ അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ നടത്തുന്ന ബുക്കിങ്ങുകള്‍ക്ക് മാത്രമേ ഓഫര്‍ ബാധകമാവൂയെന്നും കമ്പനിയുടെ ഔദ്ദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്.

എത്ര സീറ്റുകൾക്കാണ് ഓഫർ ബാധകമെന്ന് കമ്പനി അറിയിച്ചിട്ടില്ല.

സീറ്റുകള്‍ പരിമിതമാണെന്നും എല്ലാ സെക്ടറിലും ഇളവ് ലഭിക്കണമെന്നില്ലെന്നും അറിയിച്ചിട്ടുണ്ട്.

Top