എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കും-ഹര്‍ദീപ് സിങ് പുരി

ന്യൂഡൽഹി: എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ഒന്നുകില്‍ പൂര്‍ണമായ സ്വകാര്യവത്കരണം അതല്ലെങ്കില്‍ അടച്ചുപൂട്ടുക എന്നതല്ലാതെ മറ്റ് വഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

” 64 ദിവസത്തിനുള്ളില്‍ ലേലം വിളിക്കുമെന്ന് ചുരുക്ക പട്ടികയിലിട്ട ലേലക്കാരെ അറിയിക്കും.ഇത്തവണ ഒരു മടിയുമില്ലാതെ നിശ്ചയദാര്‍ഢ്യത്തോടെ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്”. ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.

ഓ​ഹ​രി വി​റ്റ​ഴി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​എയ​ർ ഇ​ന്ത്യ​യു​ടെ ഓ​ഹ​രി 100 ശ​ത​മാ​നം വി​റ്റ​ഴി​ക്കാ​ൻ കേ​ന്ദ്രം തീ​രു​മാ​നി​ച്ചു. ‌ഓ​ഹ​രി​വി​റ്റ​ഴി​ക്ക​ൽ അ​ല്ലെ​ങ്കി​ൽ വി​റ്റ​ഴി​ക്കാ​തി​രി​ക്ക​ൽ എ​ന്നി​വ​യി​ൽ ഒ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നി​ല്ല. മ​റി​ച്ച് ഓ​ഹ​രി വി​റ്റ​ഴി​ക്ക​ണ​മോ അ​ട​ച്ചു​പൂ​ട്ട​ണോ എ​ന്ന​തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top