എയര്‍ ഇന്ത്യ കൊളംബോ-വാരാണസി വിമാന സര്‍വ്വീസ് ആരംഭിക്കും ; നരേന്ദ്ര മോദി

കൊളംബോ: ഈ വര്‍ഷം ആഗസ്റ്റ്‌ മുതല്‍ എയര്‍ ഇന്ത്യ കൊളംബോ-വാരാണസി വിമാന സര്‍വ്വീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

രണ്ട് ദിവസത്തെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം കൊളംബോയില്‍ ബുദ്ധപൂര്‍ണ്ണിമ ദിന ചടങ്ങുകളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

കാശി വിശ്വനാഥിന്റെ ദേശത്ത് ഇനി എന്റെ തമിഴ് സഹോദരങ്ങള്‍ക്കും സന്ദര്‍ശനം നടത്താം എന്നാണ് അദ്ദേഹം കൊളംബോയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

2014ല്‍ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ ക്യോട്ടോ വാരാണസി നഗരങ്ങളെ സഹോദര നഗരങ്ങളായി പ്രഖ്യാപിക്കുന്ന പദ്ധതിയില്‍ അദ്ദേഹം ഒപ്പുവെച്ചിരുന്നു.

ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയെയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയെയും മോദി സന്ദര്‍ശിച്ചു.

Top