ദില്ലിയില്‍ നിന്ന് വാഷിങ്ടണിലേക്ക് വിമാന സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ

air-india

ന്യൂഡല്‍ഹി:ദില്ലിയില്‍ നിന്ന് വാഷിങ്ടണിലേക്ക് എയര്‍ ഇന്ത്യ വിമാന സര്‍വീസ് ആരംഭിച്ചു.

അമേരിക്കയില്‍ എയര്‍ ഇന്ത്യയുടെ സേവനം ലഭ്യമാകുന്ന അഞ്ചാമത്തെ സ്ഥലമാണ് വാഷിങ്ടണ്‍.

എയര്‍ ഇന്ത്യ 238 സീറ്റുള്ള ബോയിംഗ് 777-200lr വിമാനങ്ങളാണ് അമേരിക്കയിലേക്ക് പറന്നുയരുന്നത് .

ഫസ്റ്റ് ക്ലാസ്സില്‍ എട്ട് സീറ്റുകള്‍, ബിസിനസില്‍ 35, ഇക്കണോമി ക്ലാസില്‍ 195 എന്നിങ്ങനെയാണ് എയര്‍ ഇന്ത്യയുടെ സര്‍വീസ് പ്ലാനുകള്‍.

ജുലൈ മാസത്തില്‍ വാഷിങ്ടണിലേക്ക് പറക്കുന്ന വിമാനങ്ങള്‍ 90 ശതമാനമാണെന്നു വിമാനക്കമ്പനി വക്താവ് പറഞ്ഞു.

ജുലൈ 9 നും 17 നും ഇടയിലുള്ള 321 സീറ്റുള്ള ബോയിംഗ് 777-300er വിമാനങ്ങളും സര്‍വീസ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Top