പാരിസിൽ 470 വിമാനങ്ങൾ വാങ്ങുന്നതിനുള്ള അന്തിമ കരാറിൽ ഒപ്പിട്ട് എയർ ഇന്ത്യ

പാരിസ് : ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, ബോയിങ്ങിൽ നിന്നും എയർബസിൽ നിന്നുമായി 470 വിമാനങ്ങൾ വാങ്ങുന്നതിനുള്ള അന്തിമ കരാറായി. പാരിസിൽ നടക്കുന്ന എയർ ഷോയിലാണ് കരാർ ഒപ്പിട്ടത്. 250 എയർബസ് വിമാനങ്ങളും 220 ബോയിങ് ജെറ്റുകളുമാണു വാങ്ങുക. 470 പുതിയ വിമാനങ്ങൾ വാങ്ങുമെന്ന് കമ്പനി മാർച്ചിൽ വ്യക്തമാക്കിയിരുന്നു. 7000 കോടി ഡോളറിന്റേതാണ് ഇടപാട്.

Top