ജിദ്ദയിൽ നിന്നും ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ പ്രഖ്യാപിച്ചു.

ജിദ്ദയിൽ നിന്നും ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ പ്രഖ്യാപിച്ചു. വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായാണ് സർവീസുകൾ പ്രഖ്യാപിച്ചത്. കേരളത്തിലേക്ക് കോഴിക്കോട്ടേക്ക് മാത്രമായിരിക്കും സർവീസ് ഉണ്ടാകുക. നവംബർ ഡിസംബർ മാസങ്ങളിലായി ഒമ്പത് സർവീസുകൾ ആകും കേരളത്തിലേക്ക് ഉണ്ടാകുക.

ജിദ്ദയില്‍ നിന്നും ഡല്‍ഹി വഴി ലക്നൗ 18 എണ്ണവും ഹൈദരാബാദ് വഴി മുംബൈയിലേക്ക് ഒമ്പത് എണ്ണവുമാണ് എയര്‍ ഇന്ത്യയുടെ മറ്റു സർവീസുകൾ.
മുതിര്‍ന്നവര്‍ക്ക് 1361 റിയാല്‍, 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് 1061 റിയാല്‍, രണ്ട് വയസിന് താഴെ 194 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.
ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് കോപ്പി സഹിതം ജിദ്ദ മദീനയിലെ എയർ ഇന്ത്യൻ ഓഫീസിൽ എത്തി നേരിട്ട് ടിക്കറ്റ് ബുക്ക്‌ ചെയ്യാവുന്നതാണ്.

Top