മാംസാഹാരം നിർത്തലാക്കി എയര്‍ ഇന്ത്യ ലാഭിച്ചത് പത്തു കോടി രൂപ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഇക്കണോമി ക്ലാസില്‍ മാംസാഹാരം നിര്‍ത്തിയതോടെ കമ്പനി പ്രതിവര്‍ഷം ലാഭിച്ചത് 10 കോടി രൂപ.

മാംസാഹാരം ആഭ്യന്തര സര്‍വീസുകളിലെ കുറഞ്ഞ നിരക്കുള്ള ക്ലാസുകളില്‍ നിന്നാണ് ഒഴിവാക്കിയത്.

പണം ലാഭിക്കാനും മാലിന്യം കുറയ്ക്കാനും സസ്യാഹാരവുമായി മാറിപോകുന്നത് തടയാനുമാണ് ഇത് ചെയ്തതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചു.

എയര്‍ ഇന്ത്യയുടെ വര്‍ധിച്ച ചെലവുകള്‍ കുറയ്ക്കാന്‍ മറ്റു നടപടികളും എടുക്കുന്നുണ്ടെന്ന് വ്യോമയാന വകുപ്പ് സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.

ഭക്ഷണ മെനുവും ഭക്ഷണം നല്‍കുന്ന സമയവും ഉള്‍പ്പെടെ 20 കോടിരൂപയോളം ലാഭിക്കാനുള്ള കണ്ടെത്തുകയന്നെയും മന്ത്രി അറിയിച്ചു.

Top