കടത്തില്‍ കുരുങ്ങി എയര്‍ ഇന്ത്യ ; വീണ്ടും ശമ്പളം മുടങ്ങി

air-india

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ വീണ്ടും ശമ്പളം മുടങ്ങി. കടത്തില്‍ കുളിച്ചു നില്‍ക്കുന്ന എയര്‍ ഇന്ത്യയില്‍ തുടര്‍ച്ചയായ അഞ്ചാം മാസമാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത്.

ജൂലൈ മാസത്തിലെ ശമ്പളം ഇതുവരെയും നല്‍കിയിട്ടില്ല.

അടുത്ത ആഴ്ച ശമ്പളം വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി കമ്പനി നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് കാലമായി എയര്‍ ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top