ഇന്നലെ കോവിഡ് സ്ഥിരീകരിച്ച പൈലറ്റ് ക്വാറന്റീന്‍ ലംഘിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ

കൊച്ചി: എറണാകുളത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച വനിതാ പൈലറ്റ് ക്വാറന്റീന്‍ ലംഘിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ. പ്രോട്ടോക്കോള്‍ പ്രകാരം വിമാന യാത്ര കഴിഞ്ഞു നടത്തുന്ന പരിശോധന ഫലം നെഗറ്റീവാണെങ്കില്‍ ജീവനക്കാര്‍ക്ക് ഹോട്ടലില്‍നിന്നു വീടുകളിലേക്കു പോകുന്നതിനു തടസമില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ആദ്യ പരിശോധന ഫലം നെഗറ്റീവായതിനുശേഷമാണ് അവര്‍ വീട്ടിലേക്കു പോയതെന്നും തുടര്‍ന്നാണ് ഇവര്‍ തേവര മാര്‍ക്കറ്റിലും സൂപ്പര്‍ മാര്‍ക്കറ്റിലും എടിഎമ്മിലുമെല്ലാം എത്തിയതെന്നും എയര്‍ ഇന്ത്യ പറഞ്ഞു. പിന്നീട് നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചതും ആശുപത്രിയിലാക്കുന്നതും.

നിലവിലുള്ള പ്രോട്ടോകോള്‍ പാലിച്ച് മാത്രം വീട്ടിലെത്തുകയും യാത്രകള്‍ നടത്തുകയും ചെയ്തതില്‍ അപാകതയില്ല എന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

Top