air india puts 2 engineers duty deriliction duty forcing delhi to kochi flight return soon after

ന്യൂഡല്‍ഹി: കൃത്യവിലോപം വരുത്തിയതിന് എയര്‍ ഇന്ത്യ രണ്ട് എഞ്ചിനീയര്‍മാരെ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തി.

ഡല്‍ഹി-കൊച്ചി വിമാനം യാത്ര പുറപ്പെട്ട് തിരിച്ചിറക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി.

വിമാനം പുറപ്പെടുന്നതിനു മുമ്പ് എഞ്ചിനീയര്‍മാര്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പിന്‍സ് ഒഴിവാക്കണം. എന്നാല്‍ മാത്രമേ ചക്രങ്ങള്‍ ഉള്ളിലേക്ക് വലിക്കാനാകൂ. അത് ചെയ്യാത്തതിനല്‍ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കേണ്ടി വരികയായിരുന്നു.

തുടര്‍ന്നാണ് എഞ്ചിനീയര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇതേതുടര്‍ന്ന് ഡല്‍ഹി കൊച്ചി വിമാനം വൈകിയിരുന്നു.

Top