എയര്‍ ഇന്ത്യ; സ്വകാര്യവല്‍ക്കരിക്കാതെ വേറെ പോംവഴികളില്ല: വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ പൂട്ടേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇതുമൂലം ഒരാള്‍ക്ക് പോലും തൊഴില്‍ നഷ്ടമാകില്ലെന്നും തൊഴിലാളികളുടെ താല്പര്യം സംരക്ഷിച്ചായിരിക്കും എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണമെന്നും മന്ത്രി പറഞ്ഞു.

ധനകാര്യമന്ത്രാലയത്തില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കാത്തതിനാലാണ് സ്വകാര്യവല്‍ക്കരണം നടത്താന്‍ മുതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ തന്നെ ഇതിനുള്ള നടപടികള്‍ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

ബി.പി.സി.എല്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ക്കൊപ്പം എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതീരാമന്‍ നേരത്തെ അറിയിച്ചിരുന്നതാണ്.

Top