ഭൂവനേശ്വര്‍ വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

മുംബൈ : ഭൂവനേശ്വര്‍ വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിലത്തിറക്കി. ഭൂവനേശ്വറില്‍ നിന്ന് മുംബൈയിലേക്ക് വൈകുന്നേരം 5.06ന് പുറപ്പെട്ട വിമാനം അടിയന്തരമായി റായ്പൂരില്‍ ഇറക്കുകയായിരുന്നു.

എയര്‍ ഇന്ത്യയുടെ എഐ 670 വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്. സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. യാത്രക്കാര്‍ക്കോ വിമാനത്തിലെ ജീവനക്കാര്‍ക്കോ കുഴപ്പങ്ങളൊന്നും സംഭവിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു.

എയര്‍ ഇന്ത്യയുടെ വിദഗ്ധസംഘം വിമാനം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Top