എയര്‍ഇന്ത്യ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ് : എയര്‍ഇന്ത്യ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ സ്വദേശിയും 27-കാരനുമായ ഋതിക് തിവാരിയെ സൗദി തലസ്ഥാനമായ റിയാദില്‍ ഹെല്‍ത്ത് ക്ലബ്ബിലെ ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘതമാണ് മരണത്തിന് കാരണമെന്നാണ് സൂചന.

ബാത്ത്റൂമിലാണ് ഇയാള്‍ മരിച്ച് കിടന്നത്. റൂം തുറന്ന നിലയിലായിരുന്നു. സഹപൈലറ്റ് റൂമിലെത്തി വിളിച്ചപ്പോള്‍ പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അടച്ചിട്ട ബാത്ത്റൂമില്‍ ഇയാള്‍ വീണു കിടക്കുന്നതായി കണ്ടു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

Top