കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കൈവശം വെച്ചു;എയര്‍ഇന്ത്യ പൈലറ്റ് യു.എസില്‍ പിടിയില്‍

arrest

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ യു.എസ് അധികൃതര്‍ പിടികൂടി. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും സൂക്ഷിക്കുകയും ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.

ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഇറങ്ങിയതിനു തൊട്ടുപിന്നാലെ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ നിന്നുതന്നെ പൈലറ്റിനെ പിടികൂടിയെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പൈലറ്റിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും വിസ റദ്ദാക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചു.

അമ്പത് വയസോളം പ്രായമുള്ള ഇയാള്‍ അമേരിക്കയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തിലെ സ്ഥിരം പൈലറ്റാണ്.ഏറെക്കാലമായ എഫ്.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു പൈലറ്റെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം എയര്‍ഇന്ത്യ അധികൃതര്‍ ഇതേക്കുറിച്ച് പ്രതികരണം നടത്തിയിട്ടില്ല.

Top